ആലപ്പുഴ: സിപിഎം എംഎൽഎ ദലീമ ജോജോ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ വിവാദം. ആലപ്പുഴ വടുതലയിൽ കഴിഞ്ഞ 11ന് നടത്തിയ പരിപാടിയിലാണ് എംഎൽഎ പങ്കെടുത്ത്.
ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം വിമർശനം കടുപ്പിക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള കനിവ് ചാരിറ്റി സൊസൈറ്റിയുടെ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടത്തിലാണ് എംഎൽഎ പങ്കെടുത്തത്.
ഉദ്ഘാടനം നടത്തി പരിപാടിയിൽ ഗാനം ആലപിച്ച ശേഷമാണ് എംഎൽഎ വേദി വിട്ടത്. ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീർ മുജീബ് റഹ്മാനായിരുന്നു ഉദ്ഘാടകൻ. ചാരിറ്റി സംഘടനയുടെ പരിപാടി ആയതിനാലാണ് പങ്കെടുത്തതെന്നാണ് എംഎൽഎയുടെ വിശദീകരണം.